എസ്.ബി.ഐയുടെ കേരളതലത്തിലെ പ്രവര്‍ത്തനങ്ങള്‍ക്ക് കൂടുതല്‍ ഊര്‍ജം പകരാന്‍ അരുണ്‍കുമാര്‍ അഗര്‍വാള്‍. കേരള സര്‍ക്കിള്‍ ജനറല്‍ മാനേജരായാണ് ഇദ്ദേഹം ചുമതലയേറ്റിരിക്കുന്നത്. കേരളത്തിലെത്തുന്നതിന് മുമ്പ് ബാങ്കിന്റെ ലക്‌നൗ സര്‍ക്കിള്‍ ജനറല്‍ മാനേജരായി സേവനം അനുഷ്‌ഠിക്കുകയായിരുന്നു അദ്ദേഹം.
ക്രെഡിറ്റ്, ഫോറിന്‍ എക്‌സ്‌ചേഞ്ച് എന്നിവയില്‍ പ്രത്യേക വൈദഗ്‌ധ്യം നേടിയിട്ടുള്ള അരുണ്‍കുമാര്‍ എസ്.ബി.ഐയുടെ പാറ്റ്‌ന, ഡല്‍ഹി, സര്‍ക്കിളുകളില്‍ ബ്രാഞ്ച് മാനേജര്‍, റീജണല്‍ മാനേജര്‍ പദവികള്‍ വഹിച്ചിട്ടുണ്ട്. മാലിദ്വീപിലും കൊല്‍ക്കത്തയിലെ ബാങ്കിന്റെ വിദേശകാര്യ വിഭാഗത്തിലും നാല് വര്‍ഷം വീതം ഇദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്. ബാങ്കിന്റെ പൂനെ മൊഡ്യൂള്‍ തലവനായിരുന്ന അരുണ്‍കുമാര്‍ ബാങ്കിന്റെ മുംബൈ സര്‍ക്കിള്‍ നെറ്റ്‌വര്‍ക്ക് -1ല്‍ ഡെപ്യൂട്ടി ജനറല്‍ മാനേജരായും ബിസിനസ് ഹെഡായും സേവനം അനുഷ്‌ഠിച്ചിട്ടുണ്ട്. 1977ല്‍ പ്രൊബേഷണറി ഓഫീസറായാണ് ഇദ്ദേഹം എസ്.ബി.ഐയില്‍ ചേര്‍ന്നത്.
|