25 വര്‍ഷം, 50,000ത്തോളം അഭിമുഖങ്ങള്‍... ഒരൊറ്റ അവതാരകനുമായി തുടര്‍ന്ന ഏറ്റവും നീണ്ട ടെലിവിഷന്‍ പ്രോഗ്രാം എന്ന ഗിന്നസ് ബുക്ക് വരെയെത്തിയ ബഹുമതി. എല്ലാറ്റിനും ശേഷം 76കാരനായ ലാറി കിംഗ് പടിയിറങ്ങുകയാണ്. സി.എന്‍.എന്നിലെ ലാറി കിംഗ് ലൈവ് എന്ന പരിപാടിയില്‍ ഇനി ഇന്റര്‍വ്യു ചെയ്യാത്തത് ദൈവത്തെ മാത്രമെന്ന് ഈ അഭിമുഖ രാജാവ്.
ലാറി കിംഗ് ലൈവ് ഷോയുടെ ജനപ്രീതി ഈയിടെ വല്ലാതെ ഇടിഞ്ഞത് പരിപാടി നിറുത്തിയതില്‍ നിര്‍ണ്ണായക ഘടകമായിരുന്നു. 1985ല്‍ അന്നത്തെ ന്യൂയോര്‍ക്ക് ഗവര്‍ണ്ണറുടെ അഭിമുഖത്തോടെയാണ് പരിപാടി ആരംഭിക്കുന്നത്. പിന്നീട് ലോകമെമ്പാടുമുള്ള നിരവധി പ്രമുഖര്‍ ഈ പരിപാടിയില്‍ പങ്കെടുത്തു.
|