അര്‍ഹതക്കുള്ള അംഗീകാരമാണ് മലയാളിയും പ്രധാനമന്ത്രി മന്‍ മോഹന്‍ സിംഗിന്റെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയുമായ റ്റി.കെ.എ നായര്‍ക്ക് ലഭിച്ചിരിക്കുന്നത്. രാജ്യത്തിന്റെയും സംസ്ഥാനത്തിന്റെയും വികസനത്തിന് ഇദ്ദേഹം നല്‍കിയ എണ്ണമറ്റ സംഭാവനകളുടെ അംഗീകാരമായി എ.കെ നായര്‍ മെമ്മോറിയല്‍ അവാര്‍ഡ് റ്റി.കെ.എ നായര്‍ക്ക് വൈസ് പ്രസിഡന്റ് ഹമീദ് അന്‍സാരി സമ്മാനിച്ചു.
വല്ലാര്‍പാടം കണ്ടെയ്‌നര്‍ ടെര്‍മിനല്‍, എല്‍.എന്‍.ജി ടെര്‍മിനല്‍, കായംകുളത്തെ എന്‍.റ്റി.പി.സി പ്ലാന്റിന്റെ ആധുനികവല്‍ക്കരണം തുടങ്ങി കേരളത്തിന്റെ വികസനത്തിന് ഉതകുന്ന ഒട്ടേറെ പദ്ധതികളില്‍ ഇദ്ദേഹത്തിന്റെ സംഭാവനകള്‍ നിരവധിയാണ്.
1963 ബാച്ച് പഞ്ചാബ് കേഡര്‍ ഓഫീസറായ ഇദ്ദേഹം രാജ്യത്തെ അതിശക്തരായ ബ്യുറോക്രാറ്റുകളില്‍ ഒരാളാണ്.
|