Sat 11-09-2010 , 02: 10: 12 AM
  READ ONAM 2010 ISSUE ON WEB. NOW SUBSCRIBE with SPECIAL OFFERS.     50% DISCOUNT ON SUBSCRIPTIONS . . .ACT NOW ! ! !     TOP 200 GLOBALLY OUTSTANDING AND RENOWNED MALAYALEE NRI BUSINESSMEN IN ONE SINGLE ISSUE Click here for more.......     SPECIAL OFFER for WEBSITE ADVERTISEMENT...Clik here for more details ...  
REGULARS
Investment Guide
Industry
Trade Kerala
Education
Real Estate
Banking & Finance
Insurance
IT & Telecommunications
Management
Automobile
more
Buy Books
ONLINE
               
               
 
Cartoon
by Sunil Pankaj
by Sunil Pankaj
 
Other Highlights

നികുതി റിട്ടേണ്‍ സമര്‍പ്പിക്കല്‍ എളുപ്പമാക്കാന്‍

നികുതി റിട്ടേണ്‍ സമര്‍പ്പിക്കേണ്ട അവസാന തിയതി അടുക്കുമ്പോള്‍ അതിനായി പരക്കം പായുകയാണ്‌ ജനങ്ങളുടെ പൊതു സ്വഭാവം. അല്‍പ്പം പ്ലാനിംഗോടുകൂടി മുന്നോട്ട്‌ പോയാല്‍ നികുതി റിട്ടേണ്‍ സമര്‍പ്പിക്കുന്ന ചടങ്ങ്‌ ഒരിക്കലും വേദനാജനകമാകില്ല. ജൂലൈ 31നകം നികുതി റിട്ടേണ്‍ സമര്‍പ്പിക്കേണ്ടതുണ്ട്‌. അവസാന നിമിഷത്തില്‍ ടി.ഡി.എസ്‌ സര്‍ട്ടിഫിക്കറ്റിനും എക്കൗണ്ട്‌ സ്റ്റേറ്റ്‌മെന്റിനുമായി ഓടി നടക്കേണ്ട ആവശ്യം വരാതിരിക്കാന്‍ ഇതിന്‌ അല്‍പ്പം നേരത്തെ കരുതല്‍ എടുക്കുക.

വിവിധ സ്രോതസുകളില്‍ നിന്നുള്ള നിങ്ങളുടെ വരുമാനത്തില്‍ നിന്ന്‌ നികുതിയിളവുകള്‍ കഴിച്ചുള്ള തുകയ്‌ക്ക്‌ ബാധകമായ നിരക്കില്‍ നികുതി നല്‍കണം. 2009 ജൂലൈയില്‍ നികുതി റിട്ടേണ്‍ ഫയല്‍ ചെയ്‌ത രീതിയില്‍ നിന്ന്‌ അധികം മാറ്റമൊന്നും ഇത്തവണ വന്നിട്ടില്ല. സരള്‍ II (ഐ.ടി.ആര്‍ 1) ഫോം ആണ്‌ ഇത്തവണത്തെ പ്രധാന പ്രത്യേകത. കഴിഞ്ഞ വര്‍ഷം ഉപയോഗിച്ച ഐ.ടി.ആര്‍ 1 ഫോമില്‍ നിന്ന്‌ യാതൊരു വ്യത്യാസവും ഇല്ലാത്തതാണ്‌ രണ്ട്‌ പേജുള്ള സരള്‍ - II ഫോം. ഒരേയൊരു വ്യത്യാസം കഴിഞ്ഞ വര്‍ഷം വരെ വാടക വരുമാനമോ മൂലധന നേട്ടമോ ഉള്ളവര്‍ ഐ.ടി.ആര്‍ 2 ഫോം ഉപയോഗിക്കേണ്ടിയിരുന്നു. എന്നാല്‍ ഇത്തവണ ഒരു വീട്ടില്‍ നിന്ന്‌ മാത്രം വാടക വരുമാനം ലഭിക്കുന്നവര്‍ക്കും നികുതിയില്ലാത്ത മൂലധനനേട്ടം ലഭിക്കുന്നവര്‍ക്കും സരള്‍ II ഫോം ഉപയോഗിക്കാം.
മറ്റൊന്ന്‌ നികുതിദായകന്‌ റിട്ടേണ്‍ സമര്‍പ്പിക്കല്‍ എളുപ്പമാക്കുന്നതിനായി സര്‍ക്കാര്‍ സാങ്കേതിക സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്‌. കൂടുതലായി അടയ്‌ക്കുന്ന നികുതി തുക റിട്ടേണ്‍ സമര്‍പ്പിച്ച്‌ ഏതാനും ആഴ്‌ചകള്‍ക്കുള്ളില്‍ നികുതി ദായകന്റെ ബാങ്ക്‌ എക്കൗണ്ടില്‍ തിരിച്ചെത്തും. ഇതിനായി നിങ്ങളുടെ കൃത്യമായ എക്കൗണ്ട്‌ നമ്പര്‍, ബാങ്കിനെയും നിങ്ങള്‍ക്ക്‌ എക്കൗണ്ടുള്ള ബ്രാഞ്ചിനെയും തിരിച്ചറിയാന്‍ ഉതകുന്ന എം.ഐ.സി.ആര്‍ കോഡ്‌ എന്നിവ കൃത്യമായി നല്‍കണം. റീഫണ്ട്‌ തുക സംബന്ധിച്ച വിവരങ്ങള്‍ അറിയാനായി incometaxindia.gov.in ല്‍ സൗകര്യമുണ്ട്‌. പരാതിയുണ്ടെങ്കില്‍ `ആസ്‌കു'മായി (ആയകര്‍ സേവ കേന്ദ്ര) ബന്ധപ്പെടാം. ഇതിനായുള്ള ഇ-മെയ്‌ല്‍ വിലാസമാണ്‌ ask@incometaxindia.gov.in (നമ്പര്‍ 0124-2438000). എന്നാല്‍ ആദായനികുതി വകുപ്പിന്റെ വെബ്‌സൈറ്റ്‌ പലപ്പോഴും അപ്‌ഡേറ്റ്‌ അല്ലാത്തത്‌ നികുതിദായകര്‍ക്ക്‌ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നുണ്ട്‌.
എങ്ങനെ തെറ്റുകള്‍ ഒഴിവാക്കാം
നികുതി റിട്ടേണ്‍ സമര്‍പ്പിക്കുമ്പോള്‍ തെറ്റ്‌ വരാതിരിക്കാന്‍ ഏറ്റവും നല്ല മാര്‍ഗം ഇ-ഫയലിംഗ്‌ പോര്‍ട്ടലുകളെ സമീപിക്കുക എന്നതാണ്‌. ഇത്തരം സൈറ്റുകള്‍ നിങ്ങളുടെ നികുതി കണക്കാക്കുകയും ഫോം പൂരിപ്പിക്കാന്‍ സഹായിക്കുകയും റിട്ടേണ്‍ ഫയല്‍ ചെയ്യുകയും ചെയ്യും.

പുതിയ നികുതി ഫോമുകള്‍ അതിനൊപ്പം സര്‍ട്ടിഫിക്കറ്റുകളും മറ്റും ചേര്‍ത്തുവെക്കാന്‍ പറയുന്നില്ലെങ്കിലും അവ പൂരിപ്പിക്കാന്‍ സാമ്പത്തിക ഇടപാടുകളുടെയെല്ലാം വിശദാംശങ്ങള്‍ നിങ്ങളുടെ കൈവശം ഉണ്ടാകേണ്ടതുണ്ട്‌.

ശമ്പളം, പെന്‍ഷന്‍, പലിശ എന്നിവയില്‍ നിന്നുള്ള വരുമാനമേ നിങ്ങള്‍ക്കുള്ളൂ എങ്കില്‍ ഫോം 16, പലിശയുടെ വിവരങ്ങള്‍ എന്നിവ മാത്രം മതി. മറ്റ്‌ വരുമാന സ്രോതസുകള്‍ നിങ്ങള്‍ക്കുണ്ടെങ്കില്‍ താഴെ പറയുന്നവയുടെ റിട്ടേണ്‍ വിശദാംശങ്ങള്‍ ഫയല്‍ ചെയ്യാന്‍ നിങ്ങളുടെ കൈവശം ഉണ്ടാകണം. വാടക, ലാഭവിഹിതം, മൂലധന നേട്ടം, നികുതിയിളവ്‌ ലഭിക്കുന്ന ചെലവുകള്‍, ബാങ്ക്‌ എക്കൗണ്ട്‌, ക്രെഡിറ്റ്‌ കാര്‍ഡ്‌, മ്യൂച്വല്‍ ഫണ്ട്‌ സ്റ്റേറ്റ്‌മെന്റ്‌, സ്ഥിര നിക്ഷേപം, സ്ഥാവരമായ പ്രോപ്പര്‍ട്ടി വാങ്ങിയതിന്റെ രസീത്‌. ടി.ഡി.എസ്‌ സര്‍ട്ടിഫിക്കറ്റിന്റെ രസീത്‌ നമ്പര്‍ കൂടി ഉള്‍പ്പെടുത്തണമെന്ന്‌ നിഷ്‌കര്‍ഷയുണ്ടെങ്കിലും ഇത്തവണ ഇത്‌ വേണ്ടിവരില്ല. ജൂലൈ 31 ന്‌ മുമ്പ്‌ റിട്ടേണ്‍ സമര്‍പ്പിച്ചില്ലെങ്കില്‍ ഇത്‌ റിവൈസ്‌ ചെയ്യാന്‍ കഴിയില്ല. മാത്രമല്ല നിങ്ങള്‍ക്ക്‌ റീഫണ്ടും
ലഭിക്കില്ല.
ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കുക
1. പാന്‍ നമ്പര്‍ കൃത്യമായി രേഖപ്പെടുത്തുക. ഇത്‌ കൃത്യമല്ലെങ്കില്‍ 10,000 രൂപ വരെ പിഴ ഈടാക്കാം. പാന്‍ നമ്പര്‍ നല്‍കിയിട്ടില്ലെങ്കില്‍ 20 ശതമാനം നിരക്കില്‍ സ്രോതസില്‍ നികുതി നല്‍കേണ്ടി വരും.
2. മ്യൂച്വല്‍ ഫണ്ട്‌, ഇന്‍ഷുറന്‍സ്‌, ഓഹരി ഇടപാടുകള്‍, ക്രെഡിറ്റ്‌ കാര്‍ഡ്‌, ബാങ്ക്‌ ഡെപ്പോസിറ്റ്‌ എന്നിവ സംബന്ധിച്ച കൃത്യമായ വിവരങ്ങള്‍ ആനുവല്‍ ഇന്‍ഫര്‍മേഷന്‍ റിട്ടേണില്‍ (എ.ഐ.ആര്‍) നല്‍കുക.
3. ഈ വര്‍ഷം ജോലി മാറിയെങ്കില്‍ മുന്‍ ജോലിയിലെ വരുമാനം സംബന്ധിച്ച വിവരങ്ങള്‍ ഇപ്പോഴത്തെ തൊഴില്‍ ദാതാവിന്‌ നല്‍കുക. രണ്ട്‌ തവണ നികുതി നല്‍കുന്നത്‌ ഇതിലൂടെ ഒഴിവാക്കാം.
4. ടി.ഡി.എസ്‌ പിടിക്കുന്നത്‌ ഭാഗികമായ നികുതി മാത്രമാണ്‌. യഥാര്‍ത്ഥ നികുതി വരുമ്പോള്‍ ഈ വരുമാനവും ഉള്‍പ്പെടുത്തി നികുതി നല്‍കേണ്ടതുണ്ട്‌.
5.നികുതിയിളവ്‌ ലഭിക്കുന്ന വരുമാനത്തെക്കുറിച്ചും വിവരങ്ങള്‍ നല്‍കണം.
പ്രമുഖ ഇ-ഫയലിംഗ്‌ പോര്‍ട്ടലുകള്‍
www.incometaxindia.gov.in
www.taxsmile.com
www.taxmanager.in
www.taxspanner.com
www.paisawaisa.com
സര്‍ക്കാരിന്റെ ഒഴികെയുള്ള പോര്‍ട്ടലുകള്‍ റിട്ടേണ്‍ ഫയല്‍ ചെയ്യുന്നതിനായി ചെറിയ തുക ഈടാക്കുന്നുണ്ട്‌.


നികുതി റിട്ടേണ്‍ ഇക്കാര്യങ്ങള്‍ ഓര്‍മിക്കുക
അവസാന തിയതി
വ്യക്തികള്‍ക്ക്‌ - ജൂലൈ 31, 2010
ഓഡിറ്റിംഗ്‌ വേണ്ട വരുമാനമുള്ളവര്‍ - സെപ്‌റ്റംബര്‍ 30, 2010
ഏത്‌ ഫോം ഉപയോഗിക്കണം
സരള്‍ II (ഐ.ടി.ആര്‍1)
ശമ്പളം, പെന്‍ഷന്‍, പലിശ, ഒരു വീട്ടില്‍ നിന്നുള്ള വാടക, നികുതിയിളവുള്ള മൂലധന നേട്ടം എന്നിവയുള്ളവര്‍ക്ക്‌
ഐ.ടി.ആര്‍ 2
മൂലധന നേട്ടം, ഒന്നില്‍ കൂടുതല്‍ വീടുകളില്‍ നിന്നുള്ള വാടക, ലാഭവിഹിതം, റോയല്‍റ്റി എന്നിവയില്‍ നിന്നുള്ള വരുമാനമുണ്ടെങ്കില്‍
ഐ.ടി.ആര്‍ 3
നിങ്ങള്‍ ഒരു സ്ഥാപനത്തില്‍ പാര്‍ട്‌ണര്‍ ആണെങ്കില്‍
ഐ.ടി.ആര്‍ 4
ബിസിനസ്‌, കണ്‍സള്‍ട്ടന്‍സി, സ്വയംതൊഴില്‍ സംരംഭകര്‍, പ്രൊഫഷണലുകള്‍ എന്നിവര്‍ക്ക്‌
എങ്ങനെയൊക്കെ റിട്ടേണ്‍ സമര്‍പ്പിക്കാം
ആദായനികുതി ഓഫീസിലെത്തി ഫോമുകള്‍ മുഖേനയോ ചാര്‍ട്ടേഡ്‌ എക്കൗണ്ടന്റിന്റെ സഹായത്തോടെയോ ഓണ്‍ലൈന്‍ ആയോ നികുതി റിട്ടേണ്‍ സമര്‍പ്പിക്കാം.

 
Go to Top
Read more, Subscribe to Dhanam – Click here

 
Home | About Us | Advertise with Us | Subscribe | Careers | Post an Article | Surveys
Contact Us | Feedback | Privacy Policy
 
© 2009 Dhanam Publications Pvt. Ltd. All rights reserved. web designed by netBIOS