Thu 09-09-2010 , 05: 31: 06 AM
  READ ONAM 2010 ISSUE ON WEB. NOW SUBSCRIBE with SPECIAL OFFERS.     50% DISCOUNT ON SUBSCRIPTIONS . . .ACT NOW ! ! !     TOP 200 GLOBALLY OUTSTANDING AND RENOWNED MALAYALEE NRI BUSINESSMEN IN ONE SINGLE ISSUE Click here for more.......     SPECIAL OFFER for WEBSITE ADVERTISEMENT...Clik here for more details ...  
REGULARS
Investment Guide
Industry
Trade Kerala
Education
Real Estate
Banking & Finance
Insurance
IT & Telecommunications
Management
Automobile
more
Buy Books
ONLINE
               
               
 
Cartoon
by Sunil Pankaj
by Sunil Pankaj
 
Other Highlights

ഇന്‍ഷുറന്‍സ്‌ ബ്രോക്കിംഗ്‌: എന്തൊക്കെ അറിയണം?

വിദേശ രാജ്യങ്ങളില്‍ നല്ല വേരോട്ടമുള്ള ഇന്‍ഷുറന്‍സ്‌ ബ്രോക്കിംഗിന്‌ ഇന്ത്യയില്‍ എട്ട്‌ വയസേ ആയിട്ടുള്ളൂ. ഉദാരവല്‍ക്കരണ നയങ്ങളുടെ ഭാഗമായാണ്‌ ഇന്‍ഷുറന്‍സ്‌ ബ്രോക്കിംഗ്‌ എന്ന ആശയം ഇന്ത്യയില്‍ ഉടലെടുത്തത്‌. ഏജന്റ്‌, കോര്‍പ്പറേറ്റ്‌ ഏജന്റ്‌ എന്നിവര്‍ ഒരു കമ്പനിയുടെ പോളിസി മാത്രം വില്‍ക്കുമ്പോള്‍ ഇന്‍ഷുറന്‍സ്‌ ബ്രോക്കര്‍ക്ക്‌ വിവിധ കമ്പനികളുടെ വിവിധ പോളിസികള്‍ വില്‍ക്കാന്‍ സാധിക്കും. പോളിസികളുടെ ഒരു സൂപ്പര്‍ മാര്‍ക്കറ്റ്‌പോലെ ബ്രോക്കര്‍ക്ക്‌ പ്രവര്‍ത്തിക്കാം.

എങ്ങനെ ഇന്‍ഷുറന്‍സ്‌ ബ്രോക്കറാകാം
ഇന്‍ഷുറന്‍സ്‌ മേഖലയില്‍ പ്രവൃത്തിപരിചയം ഉള്ളവര്‍ക്കാണ്‌ ഇന്‍ഷുറന്‍സ്‌ ബ്രോക്കറായി ശോഭിക്കാന്‍ കഴിയുക. ഇതിനുള്ള മിനിമം യോഗ്യത ഡിഗ്രിയാണ്‌. നിലവില്‍ ലൈസന്‍സുള്ള ബ്രോക്കര്‍മാര്‍ വഴി മാത്രമേ ഇന്‍ഷുറന്‍സ്‌ ബ്രോക്കറാകാന്‍ അപേക്ഷിക്കാന്‍ കഴിയൂ. എന്നാല്‍ അപേക്ഷ നല്‍കി എളുപ്പത്തില്‍ നേടാവുന്ന ഒന്നല്ല ഇത്‌. ഇപ്പോള്‍തന്നെ 300ഓളം കമ്പനികള്‍ ഐ.ആര്‍.ഡി.എയില്‍ അപേക്ഷ നല്‍കിയിട്ടുണ്ട്‌. അപേക്ഷ നല്‍കിയതിനുശേഷം ഇന്‍ഷുറന്‍സ്‌ ബ്രോക്കര്‍ ആകാനായി മൂന്ന്‌ പ്രധാന കടമ്പകള്‍ കടക്കണം. അതില്‍ ഒന്ന്‌ നാഷണല്‍ ഇന്‍ഷുറന്‍സ്‌ അക്കാദമി, പൂനെ നടത്തുന്ന പരീക്ഷ പാസാകണം എന്നതാണ്‌. നാല്‌ ജനറല്‍ ഇന്‍ഷുറന്‍സ്‌ കമ്പനികളുടെ ഹെഡ്‌ ഓഫീസ്‌, മുംബൈയിലെ ഇന്‍ഷുറന്‍സ്‌ ഇന്‍സ്റ്റിറ്റിയൂട്ട്‌ ഓഫ്‌ ഇന്ത്യ എന്നിവിടങ്ങളില്‍ ഈ പരീക്ഷയ്‌ക്കുള്ള പരിശീലനം നല്‍കുന്നുണ്ട്‌.

രണ്ടാമതായി ഐ.ആര്‍.ഡി.എ നിയമമനുസരിച്ച്‌ 50 ലക്ഷം മുതല്‍ രണ്ട്‌ കോടി വരെ ഡിപ്പോസിറ്റ്‌ ഉള്‍പ്പടെ ഇതിന്‌ ചെലവ്‌ വരും. മൂന്നാമത്തേതും ഏറ്റവും പ്രധാനപ്പെട്ടതുമായ സംഗതി ഐ.ആര്‍.ഡി.എ പാനലിന്‌ മുന്‍പില്‍ ഇന്‍ഷുറന്‍സ്‌ മേഖലയെക്കുറിച്ച്‌ നിങ്ങള്‍ക്കുള്ള അറിവും പരിചയവും തെളിയിക്കുക എന്നതാണ്‌. ഇതിനായി പ്രസന്റേഷന്‍ ഉള്‍പ്പെടെയുള്ളവ നല്‍കണം. ഇന്‍ഷുറന്‍സ്‌ മേഖലയെക്കുറിച്ച്‌ വ്യക്തമായ അറിവില്ലാതെ ഇത്‌ കടന്നുകൂടുക എളുപ്പമല്ല.

ബ്രോക്കറുടെ ചുമതലകള്‍
ഉപഭോക്താവിനെ സംബന്ധിച്ച്‌ ഒരു ഏജന്റിനെ സമീപിക്കുന്നതിനെക്കാള്‍ നല്ലത്‌ ഒരു ബ്രോക്കറെ സമീപിക്കുന്നതാണ്‌. കാരണം വിവിധ പോളിസികളില്‍ ഏതാണ്‌ മികച്ചത്‌ എന്ന്‌ പറയാന്‍ ബ്രോക്കര്‍ക്ക്‌ സാധിക്കും, കൂടാതെ അവയിലെ റിസ്‌കിനെക്കുറിച്ച്‌ വ്യക്തമായ ധാരണയും നല്‍കാം. ഡയറക്‌റ്റ്‌ ബ്രോക്കര്‍ക്ക്‌ ലൈഫ്‌, ജനറല്‍ ഇന്‍ഷുറന്‍സ്‌ പോളിസികള്‍ വില്‍ക്കാം. ഉപഭോക്താവിന്റെ `റിസ്‌ക്‌ പ്രൊഫൈല്‍' പഠിച്ച്‌ അയാള്‍ക്ക്‌ അനുയോജ്യമായ പോളിസി ഏതെന്ന്‌ പറഞ്ഞുകൊടുക്കാന്‍ ഇന്‍ഷുറന്‍സ്‌ ബ്രോക്കര്‍ക്ക്‌ കഴിയേണ്ടതുണ്ട്‌.

ജനറല്‍ ഇന്‍ഷുറന്‍സില്‍ വിവിധ കമ്പനികളുടെ വിവിധ പോളിസികള്‍ തമ്മിലുള്ള ഒരു താരതമ്യപഠനം ബ്രോക്കര്‍ നടത്തി ഉപഭോക്താവിന്‌ ഏറ്റവും അനുയോജ്യമായത്‌ ശുപാര്‍ശ ചെയ്യണം. ലൈഫ്‌ ഇന്‍ഷുറന്‍സില്‍ ഒരാളുടെ ആവശ്യത്തിനനുസരിച്ച്‌ സന്തുലിതമായ ഒരു പോര്‍ട്ട്‌ഫോളിയോ ഉണ്ടാക്കി കൊടുക്കേണ്ടത്‌ ബ്രോക്കറുടെ ചുമതലയാണ്‌. പോളിസികള്‍ സംബന്ധിച്ച പരാതികളും മറ്റും കൈകാര്യം ചെയ്യുക എന്ന സേവനം കൂടി ബ്രോക്കര്‍മാര്‍ നല്‍കാറുണ്ട്‌.

ബ്രോക്കറേജ്‌
ഇന്‍ഷുറന്‍സ്‌ ബ്രോക്കര്‍ക്കുള്ള പ്രധാന വരുമാന മാര്‍ഗം ഇന്‍ഷുറന്‍സ്‌ കമ്പനികളില്‍ നിന്ന്‌ ലഭിക്കുന്ന ബ്രോക്കറേജാണ്‌. മിക്കവാറും ബ്രോക്കര്‍മാര്‍ ഫോക്കസ്‌ ചെയ്യുന്നത്‌ കോര്‍പ്പറേറ്റ്‌ മേഖലയിലാണ്‌. ബ്രോക്കറുടെ സേവനത്തിന്‌ ഉപഭോക്താവ്‌ ഫീസ്‌ നല്‍കേണ്ടതില്ല. ഇന്‍ഷുറന്‍സ്‌ കമ്പനികള്‍ക്ക്‌ കടം വരാന്‍ തുടങ്ങിയപ്പോള്‍ അവര്‍ ബ്രോക്കറേജ്‌ കുറച്ചിരുന്നു. എങ്കിലും സാധാരണ നിലയില്‍ ജനറല്‍ ഇന്‍ഷുറന്‍സില്‍ 10 മുതല്‍ 17 ശതമാനം വരെ ബ്രോക്കറേജ്‌ ലഭിക്കും. ഇത്‌ പരമാവധി 17.5 ശതമാനം വരെയാകാം. ലൈഫ്‌ ഇന്‍ഷുറന്‍സില്‍ ഇത്‌ പരമാവധി 30 ശതമാനമാണ്‌.

 
Go to Top
Read more, Subscribe to Dhanam – Click here

 
Home | About Us | Advertise with Us | Subscribe | Careers | Post an Article | Surveys
Contact Us | Feedback | Privacy Policy
 
© 2009 Dhanam Publications Pvt. Ltd. All rights reserved. web designed by netBIOS