Thu 09-09-2010 , 05: 38: 36 AM
  READ ONAM 2010 ISSUE ON WEB. NOW SUBSCRIBE with SPECIAL OFFERS.     50% DISCOUNT ON SUBSCRIPTIONS . . .ACT NOW ! ! !     TOP 200 GLOBALLY OUTSTANDING AND RENOWNED MALAYALEE NRI BUSINESSMEN IN ONE SINGLE ISSUE Click here for more.......     SPECIAL OFFER for WEBSITE ADVERTISEMENT...Clik here for more details ...  
REGULARS
Investment Guide
Industry
Trade Kerala
Education
Real Estate
Banking & Finance
Insurance
IT & Telecommunications
Management
Automobile
more
Buy Books
ONLINE
               
               
 
Cartoon
by Sunil Pankaj
by Sunil Pankaj
 
Other Highlights

യുലിപ്‌ : മാറ്റത്തിന്റെ കാറ്റ്‌ വീശുമ്പോള്‍

ഐ.ആര്‍.ഡി.എ-സെബി യുദ്ധത്തിനും വെടിനിര്‍ത്തലിനും ശേഷം യുലിപില്‍
മാറ്റത്തിന്റെ കാറ്റ്‌ വീശുകയാണ്‌. യുലിപിന്റെ ഘടനയിലും കമ്മീഷന്‍ നിരക്കുകളിലും നിക്ഷേപകന്‌ ഗുണകരമായ മാറ്റങ്ങളാണ്‌ ഇതുകൊണ്ട്‌ ഉദ്ദേശിക്കുന്നത്‌. നിക്ഷേപകന്‌ ഏറ്റവുമധികം പ്രയോജനപ്പെടുന്ന ഉല്‍പ്പന്നമായി യുലിപ്പിനെ മാറ്റാനുള്ള ശ്രമങ്ങള്‍ എന്തുകൊണ്ടും സ്വാഗതാര്‍ഹമാണ്‌.

പുതിയ വാര്‍ത്തകളെ തുടര്‍ന്ന്‌ യുലിപിനെ തള്ളിപ്പറഞ്ഞിരുന്ന പല നിക്ഷേപകരും ഇതിലേക്ക്‌ ആകൃഷ്ടരാകുന്നുണ്ട്‌ എന്നത്‌ ശുഭസൂചനയാണ്‌. 2009 ഓഗസ്റ്റില്‍ ഐ.ആര്‍.ഡി.എ യുലിപില്‍ നിന്നുള്ള മൊത്ത വരുമാനവും നിക്ഷേപകന്‌ കിട്ടുന്ന നേട്ടവും തമ്മിലുള്ള വ്യത്യാസം പരമാവധി 2.25-3 ശതമാനമേ ആകാവൂ എന്ന്‌ നിഷ്‌കര്‍ഷിച്ചിരുന്നു. എന്നാല്‍ ഏറ്റവും ഒടുവില്‍ ഇത്‌ മൂന്ന്‌ ശതമാനമായി നിജപ്പെടുത്തി. ഈ തീരുമാനം യുലിപിനെ സംബന്ധിച്ച്‌ നിലനില്‍ക്കുന്ന പരാതികളെയെല്ലാം ഒരു പരിധിവരെ അഭിസംബോധന ചെയ്യാന്‍ പര്യാപ്‌തമാണ്‌. പുതുക്കിയ നികുതി നിര്‍ദേശം അനുസരിച്ച്‌ ഏപ്രില്‍ 1, 2011 മുന്‍പ്‌ വാങ്ങിയ യുലിപ്‌ പോളിസികള്‍ക്ക്‌ പോളിസി കാലാവധി പൂര്‍ത്തിയാകുന്ന സമയം വരെ നികുതിയിളവ്‌ ലഭിക്കും.

പോളിസി സറണ്ടര്‍ ചെയ്യുമ്പോള്‍ ഈടാക്കുന്ന സറണ്ടര്‍ ചാര്‍ജുകളില്‍ ഏകീകൃത നിലവാരം വരുത്തി എന്നതാണ്‌ പ്രധാന മാറ്റം.

10 വര്‍ഷത്തിന്‌ മുകളില്‍ കാലാവധിയുള്ള യുലിപ്‌ പദ്ധതികള്‍ക്ക്‌ ഈടാക്കാവുന്ന
പരമാവധി സറണ്ടര്‍ ചാര്‍ജ്‌ 15 ശതമാനമാണ്‌. തുക അടയ്‌ക്കാതെ ലാപ്‌സാകുന്ന പോളിസികളുടെ കാര്യത്തില്‍ നിക്ഷേപകര്‍ക്ക്‌ അനുയോജ്യമായ നിലപാടാണ്‌ ഐ.ആര്‍.ഡി.എ സ്വീകരിച്ചിട്ടുള്ളത്‌. അതുവരെ അടച്ച തുകയ്‌ക്ക്‌ പോളിസി പിന്‍വലിക്കുന്നതുവരെ 3.5 ശതമാനം നിരക്കില്‍ പലിശ നല്‍കാന്‍ ഐ.ആര്‍.ഡി.ഐ നിര്‍ദേശിക്കുന്നു.

യുലിപിന്റെ മിനിമം ലോക്ക്‌ ഇന്‍ കാലാവധി അഞ്ച്‌ വര്‍ഷമാക്കുക വഴി നിക്ഷേപകന്‌
നേട്ടം ഉണ്ടാക്കുന്ന രീതിയില്‍ മാത്രമല്ല ഒരു ദീര്‍ഘകാല നിക്ഷേപ മാര്‍ഗം എന്ന നിലയില്‍ യുലിപിനെ മാറ്റാനും ഐ.ആര്‍.ഡി.എ ഉദ്ദേശിക്കുന്നതായി വ്യക്തമാകുന്നു. അതോടൊപ്പം തന്നെ പോളിസി എടുക്കുന്ന ആള്‍ക്ക്‌ ഇന്‍ഷുറന്‍സ്‌ പരിരക്ഷ കൂടുതല്‍ നാളേക്ക്‌ ഉറപ്പുവരുത്തുക എന്നതും ഒരു ലക്ഷ്യമാണ്‌.

യുലിപും മ്യൂച്വല്‍ ഫണ്ടും
യുലിപില്‍ സംഭവിക്കുന്ന മാറ്റങ്ങള്‍ മ്യൂച്വല്‍ ഫണ്ടോ, യുലിപോ മികച്ചത്‌ എന്ന ഒരു സംശയത്തില്‍ നിക്ഷേപകനെ എത്തിച്ചിട്ടുണ്ട്‌. മ്യൂച്വല്‍ ഫണ്ടുകളെ അപേക്ഷിച്ച്‌ യുലിപുകള്‍ ചെലവേറിയ നിക്ഷേപമാര്‍ഗമാണ്‌ എന്നാണ്‌ പൊതുവെയുള്ള ധാരണ. എന്നാല്‍ ഇത്‌ ഹ്രസ്വകാലത്തേക്ക്‌ മാത്രമാണെന്നും മറിച്ച്‌ ദീര്‍ഘകാലത്തേക്ക്‌ യുലിപുകളാണ്‌ ചെലവ്‌ കുറഞ്ഞ നിക്ഷേപ മാര്‍ഗമെന്ന്‌ ഫിനാന്‍ഷ്യല്‍ പ്ലാനിംഗ്‌ കണ്‍സള്‍ട്ടന്റായ മനീഷ്‌ ചൗഹാന്‍ പറയുന്നു.
പ്രീമിയം തുകയുടെ അടിസ്ഥാനത്തിലാണ്‌ യുലിപില്‍ കമ്മീഷന്‍ കണക്കാക്കുക. ഒരുലക്ഷം പ്രീമിയം നല്‍കുന്ന ആള്‍ക്ക്‌ ആദ്യവര്‍ഷം നല്‍കേണ്ടി വരിക 20,000 - 40,000 രൂപയാണ്‌. എന്നാല്‍ രണ്ടാം വര്‍ഷം ഇത്‌ 2000 രൂപയായി കുറയുന്നു.

മ്യൂച്വല്‍ ഫണ്ടുകളെ സംബന്ധിച്ചുള്ള പ്രധാന പ്രശ്‌നം ഇതിന്റെ ചാര്‍ജുകളും കമ്മീഷനും സംബന്ധിച്ച്‌ നിക്ഷേപകര്‍ക്ക്‌ കൃത്യമായ ധാരണ ഇല്ല എന്നതാണ്‌. വിതരണക്കാരന്‌ അസറ്റ്‌ മാനേജ്‌മെന്റ്‌ കമ്പനി നല്‍കുന്ന ട്രയല്‍ കമ്മീഷന്‍ നിക്ഷേപകന്‍ ഫണ്ടില്‍ നിക്ഷേപിക്കുന്ന തുകയുടെ ഒരു നിശ്ചിത ശതമാനമാണ്‌. ഇത്‌ 0.1 - 1 ശതമാനമാണ്‌. എന്നാല്‍ മിക്ക അസറ്റ്‌ മാനേജ്‌മെന്റ്‌ കമ്പനികളും 0.4 ശതമാനം വരെ കമ്മീഷന്‍ നല്‍കാറുണ്ട്‌. ഉദാഹരണത്തിന്‌ ഒരാള്‍ ഒരു ഫണ്ടില്‍ 10 ലക്ഷം രൂപ നിക്ഷേപിക്കുന്നു എന്നിരിക്കട്ടെ. കമ്മീഷനായി 4000 രൂപ നല്‍കേണ്ടിവരും. ഓരോ വര്‍ഷവും നിങ്ങളുടെ നിക്ഷേപ തുക വര്‍ധിക്കുന്നതിനാല്‍ നിങ്ങള്‍ നല്‍കേണ്ടി വരുന്ന കമ്മീഷനും കൂടുന്നു. ദീര്‍ഘകാലാടിസ്ഥാനത്തില്‍ ഇത്‌ ചെലവേറിയതാണ്‌. നേരെമറിച്ച്‌ യുലിപില്‍ ചാര്‍ജ്‌ കുറഞ്ഞുവരുകയാണ്‌ ചെയ്യുന്നത്‌.

യുലിപ്‌: നിക്ഷേപകന്‍ എന്തൊക്കെ ശ്രദ്ധിക്കണം
ദീര്‍ഘകാലത്തേക്കുള്ള നിക്ഷേപ-ഇന്‍ഷുറന്‍സ്‌ പദ്ധതികളാണ്‌ യുലിപുകള്‍. യുലിപ്‌ തെരഞ്ഞെടുക്കുന്നതിനുമുമ്പ്‌ നിക്ഷേപകന്‍ എന്തൊക്കെ ശ്രദ്ധിക്കണമെന്ന്‌ അറിയുന്നത്‌ ഈ നിക്ഷേപമാര്‍ഗത്തെ ഫലപ്രദമായി ഉപയോഗപ്പെടുത്താന്‍ അത്യന്താപേക്ഷിതമാണ്‌.
1. യുലിപില്‍ നിക്ഷേപിക്കുന്നവര്‍ ഓഹരികളില്‍ നിക്ഷേപിക്കാന്‍ സന്നദ്ധരായിരിക്കണം. യുലിപിലെ ചാര്‍ജിനെ മുന്‍നിര്‍ത്തി ബോണ്ടുകളില്‍ നിക്ഷേപിച്ചാല്‍ നിക്ഷേപകന്‌ മികച്ച ആദായം ലഭിക്കില്ല. `നിക്ഷേപിക്കൂ - മറക്കൂ' എന്ന നയം യുലിപിനെ സംബന്ധിച്ച്‌ ഒട്ടും നല്ലതല്ല. ചുരുക്കത്തില്‍ ഓഹരി വിപണിയുടെ അടിസ്ഥാന തത്വങ്ങള്‍ അറിയില്ലെങ്കില്‍ യുലിപില്‍ നിക്ഷേപിക്കാതിരിക്കുന്നതാണ്‌ നല്ലത്‌.

2. ഫണ്ട്‌ മൂല്യവും ഇന്‍ഷുറന്‍സ്‌ തുകയും നല്‍കുന്ന യുലിപ്‌ പദ്ധതികളില്‍ നിക്ഷേപം നടത്തുക. അത്തരം യുലിപ്‌ പദ്ധതികളില്‍ മാത്രമേ ഇന്‍ഷുറന്‍സ്‌ കവര്‍ അതിന്റെ എല്ലാ അര്‍ത്ഥത്തിലും ലഭിക്കുകയുള്ളൂ.

3. സങ്കീര്‍ണമായ യുലിപ്‌ പദ്ധതികളില്‍ നിക്ഷേപം നടത്താതിരിക്കുക. നിങ്ങള്‍ക്ക്‌
മനസിലാക്കാത്ത പദ്ധതിയില്‍ നിങ്ങളുടെ പണം നിക്ഷേപിച്ചിട്ട്‌ യാതൊരു കാര്യവുമില്ല.

4. പദ്ധതിയുടെ ആദ്യ വര്‍ഷങ്ങളില്‍ കുറഞ്ഞ ചാര്‍ജ്‌ മാത്രം ഈടാക്കുന്ന യുലിപ്‌ പദ്ധതികളില്‍ നിക്ഷേപിക്കുക.

5. യുലിപില്‍ നിന്ന്‌ നല്ല നേട്ടം ഉണ്ടാക്കാന്‍ ഉദ്ദേശിക്കുന്നു എങ്കില്‍ ചുരുങ്ങിയത്‌
10 വര്‍ഷമെങ്കിലും നിക്ഷേപം നടത്താന്‍ തയാറാകണം.
By arrangement with Money today



`യുലിപുകള്‍ സുരക്ഷിതം'
ഐ.ആര്‍.ഡി.എ എക്‌സിക്യൂട്ടിവ്‌ ഡയറക്‌റ്റര്‍ (അഡ്‌മിനിസ്‌ട്രേഷന്‍) എ.ഗിരിധര്‍ യുലിപുകളെക്കുറിച്ച്‌ സംസാരിക്കുന്നു
യുലിപുകള്‍ നിക്ഷേപ ഉല്‍പ്പന്നങ്ങളാണോ അതോ ഇന്‍ഷുറന്‍സാണോ?
മരിച്ചാലോ അംഗഭംഗം വന്നാലോ വൈദ്യസഹായത്തിനോ പ്രയോജനപ്പെടുന്ന ഇന്‍ഷുറന്‍സ്‌ കരാറുകളാണ്‌ യുലിപുകള്‍. ഇന്‍ഷുറന്‍സ്‌ നിയമം അനുസരിച്ച്‌ പെന്‍ഷനും മറ്റുമായി പണം പിന്‍വലിക്കാനും അവസരമുണ്ട്‌.

ആരാണ്‌ യുലിപില്‍ നിക്ഷേപിക്കേണ്ടത്‌?
യുലിപുകള്‍ ദീര്‍ഘകാലത്തേക്കുള്ള പദ്ധതികളാണ്‌. ഏറ്റവും പ്രധാനം അഞ്ച്‌ വര്‍ഷം എത്തുന്നതിനു മുമ്പ്‌ തുക പിന്‍വലിക്കരുത്‌ എന്നതാണ്‌. ഹ്രസ്വകാല നിക്ഷേപം ലക്ഷ്യംവെക്കുന്ന ഉപഭോക്താക്കള്‍ യുലിപ്‌ വാങ്ങരുത്‌.

യുലിപിലെ നിക്ഷേപം സുരക്ഷിതമാണോ?
യുലിപ്‌ പദ്ധതികള്‍ ഐ.ആര്‍.ഡി.എ സൂക്ഷ്‌മമായി നിരീക്ഷിക്കുന്നവയാണ്‌, ഇവ സുരക്ഷിതമാണ്‌.

പുതിയ യുലിപ്‌ പദ്ധതികളുമായി ഏതെങ്കിലും കമ്പനികള്‍ ഐ.ആര്‍.ഡി.എയെ സമീപിച്ചിട്ടുണ്ടോ?
ജൂലൈ 1, 2010 മുതല്‍ പ്രാബല്യത്തില്‍ വന്ന മാര്‍ഗനിര്‍ദേശങ്ങള്‍ അനുസരിച്ച്‌ പുതിയ പദ്ധതികളൊന്നും അംഗീകാരത്തിന്‌ സമര്‍പ്പിച്ചിട്ടില്ല.

യൂണിറ്റ്‌ ലിങ്ക്‌ഡ്‌ പെന്‍ഷന്‍ പദ്ധതികളില്‍ ജീവന്‍ സുരക്ഷ നിര്‍ബന്ധമാക്കിക്കൊണ്ടുള്ള നിര്‍ദേശത്തിന്റെ പ്രസക്തി എന്താണ്‌?
2005 മുതല്‍ ഇത്‌ പ്രാബല്യത്തില്‍ ഉണ്ടായിരുന്നു. ഇപ്പോള്‍ പ്രഖ്യാപിച്ചിരിക്കുന്ന നിര്‍ദേശങ്ങള്‍ അതിന്റെ ആവര്‍ത്തനം മാത്രമാണ്‌. എങ്കിലും ലൈഫ്‌ കവര്‍ ഇല്ലാതെയും പെന്‍ഷന്‍ പദ്ധതികള്‍ നല്‍കാം.

കമ്പനികള്‍ തമ്മില്‍ ഏറ്റെടുക്കലോ ലയനമോ നടന്നാല്‍ പോളിസി എടുക്കുന്നയാളുടെ അവസ്ഥ എന്താകും?
ഇത്തരം സംഭവങ്ങള്‍ ഉണ്ടാകുമ്പോള്‍ നിക്ഷേപകരുടെ താല്‍പ്പര്യത്തിനാണ്‌ ഐ.ആര്‍.ഡി.എ മുന്‍തൂക്കം നല്‍കുക.

ബാങ്കുകള്‍ക്ക്‌ ഏതെങ്കിലും ഒരു കമ്പനിയുടെ പോളിസികള്‍ മാത്രമേ വില്‍ക്കാന്‍ കഴിയൂ എന്ന നിര്‍ദേശത്തില്‍ എന്തെങ്കിലും ഇളവിന്‌ സാധ്യതയുണ്ടോ?
അത്തരത്തില്‍ ഒരു നിര്‍ദേശവും അഥോറിറ്റിക്ക്‌ മുന്‍പില്‍ ഇപ്പോള്‍ വന്നിട്ടില്ല.

 

 
Go to Top
Read more, Subscribe to Dhanam – Click here

 
Home | About Us | Advertise with Us | Subscribe | Careers | Post an Article | Surveys
Contact Us | Feedback | Privacy Policy
 
© 2009 Dhanam Publications Pvt. Ltd. All rights reserved. web designed by netBIOS