|
ലോജിസ്റ്റിക്‌സ് ഇതുവരെ ഗൗരവമായി എടുത്തിട്ടില്ലാത്ത കമ്പനികള്‍ ഈ രംഗത്ത് അവഗാഹമുള്ള പ്രൊഫഷണലുകളെ തേടുന്ന സാഹചര്യമാണ് ഇനി വരുന്നത്. ഷിപ്പിംഗ് കമ്പനികള്‍ക്ക് മാത്രമല്ല, അസംസ്‌കൃത വസ്‌തുക്കളോ മറ്റ് ഉല്‍പ്പന്നങ്ങളോ ഇറക്കുമതി ചെയ്യുകയോ കയറ്റി അയയ്‌ക്കുകയോ ചെയ്യുന്ന സാധാരണ മാനുഫാക്‌ചറിംഗ് കമ്പനികള്‍ക്ക് വരെ ലോജിസ്റ്റിക്‌സ് അഥവാ സപ്ലൈ ചെയ്‌ന്‍ മാനേജ്‌മെന്റ് ആവശ്യമാണ്.
ലോസ്റ്റിക്‌സിന്റെയും സപ്ലൈ ചെയ്‌ന്‍ മാനേജ്‌മെന്റിന്റെയും കേന്ദ്രമായി കൊച്ചി മാറിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ ലോജിസ്റ്റിക്‌സ് രംഗം നിരവധി തൊഴിലവസരങ്ങളാണ് തുറന്ന് തരുന്നത്. കൊച്ചിയില്‍ പ്രവര്‍ത്തനം തുടങ്ങാനിരിക്കുന്ന വല്ലാര്‍പാടം കണ്ടെയ്‌നര്‍ ടെര്‍മിനല്‍ മാത്രം സൃഷ്‌ടിക്കുന്നത് അനേകം തൊഴിലവസരങ്ങളാണ്. ഇവിടെയെത്തുന്ന ഓരോ കണ്ടെയ്‌നറും മൂന്ന് ലോജിസ്റ്റിക്‌സ് പ്രൊഫഷണലുകള്‍ക്കാണ് അവസരങ്ങള്‍ നല്‍കുന്നത്. തിരുവനന്തപുരത്തെ നിര്‍ദ്ദിഷ്‌ട വിഴിഞ്ഞം കണ്ടെയ്‌നര്‍ ടെര്‍മിനലും ആയിരക്കണക്കിന് തൊഴിലവസരങ്ങളാണ് സൃഷ്‌ടിക്കുക.
ഇപ്പോള്‍ ഷിപ്പിംഗ്, ലോജിസ്റ്റിക്‌സ്, കൊറിയര്‍, ട്രാന്‍സ്‌പോര്‍ട്ട് രംഗങ്ങളില്‍ ജോലിചെയ്യുന്നവരില്‍ ഭൂരിഭാഗവും ആ രംഗത്ത് പ്രൊഫഷണല്‍ ക്വാളിഫിക്കേഷന്‍ നേടിയവരല്ല. ബി.കോമും ടാലിയും നേടിയ വ്യക്തിയെ ഒരു ഇടത്തരം കമ്പനിയുടെ ഫിനാന്‍ഷ്യല്‍ കണ്‍ട്രോളറായി നിയമിക്കുമോ? തീര്‍ച്ചയായും ഇല്ല. ഇതുപോലെ ലോജിസ്റ്റിക്‌സ് ബിസിനസിലും പ്രൊഫഷണല്‍ ക്വാളിഫിക്കേഷന്‍ നേടിയവരെ മാത്രമേ കമ്പനികള്‍ പരിഗണിക്കൂ.
ചാര്‍ട്ടേഡ് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ലോജിസ്റ്റിക്‌സ് ആന്‍ഡ് ട്രാന്‍സ്‌പോര്‍ട്ട് ഈ രംഗത്ത് കോഴ്‌സ് നടത്തുന്നുണ്ട്. വിശദവിവരങ്ങള്‍ക്ക് www.ciltuk.org.uk എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. സിഐഐയും ചെന്നൈയില്‍ ലോജിസ്റ്റിക്‌സ് ട്രെയ്‌നിംഗ് പ്രോഗ്രാം സംഘടിപ്പിക്കുന്നുണ്ട്. www.ciilogistics.com എന്ന വെബ്‌സൈറ്റില്‍ ഈ കോഴ്‌സിനേക്കുറിച്ചുള്ള വിവരങ്ങള്‍ ലഭ്യമാണ്.
മടി വേണ്ട,
ഇന്‍ഷുറന്‍സ് രംഗം തിളങ്ങും
ഉദ്യോഗാര്‍ത്ഥികള്‍ പലരും അല്‍പ്പം അവജ്ഞയോടെയാണ് ഇന്‍ഷുറന്‍സ് രംഗത്തെ കാണുന്നത്. എന്നാല്‍ ജീവന്‍, ആരോഗ്യം, സ്വത്ത് എന്നിവയുടെ കാര്യത്തില്‍ റിസ്‌കുള്ള ഇപ്പോഴത്തെ കാലത്ത് ഇവയെല്ലാം ഇന്‍ഷുര്‍ ചെയ്യേണ്ട സാഹചര്യമാണുള്ളത്. ഭാവിയില്‍ ഇന്‍ഷുറന്‍സ് രംഗത്തുണ്ടാകുന്ന വന്‍ അവസരങ്ങളാണ്(ലൈഫിലും ജനറല്‍ ഇന്‍ഷുറന്‍സിലും) ഇത് കാണിക്കുന്നത്. അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ യോഗ്യരായ ഒരു ലക്ഷത്തിലേറെ ഇന്‍ഷുറന്‍സ് പ്രൊഫഷണലുകളെയാണ് ആവശ്യമായി വരുന്നത്. ടോപ്പ് മാനേജര്‍മാര്‍ക്ക് പോലും ഐ.ആര്‍.ഡി.എ നിഷ്‌കര്‍ഷിക്കുന്ന അടിസ്ഥാന യോഗ്യതകളൊഴിച്ച് ഇന്‍ഷുറന്‍സ് സംബന്ധമായ യോഗ്യതകളൊന്നുമില്ലാത്ത സാഹചര്യമാണ് ഇപ്പോഴുള്ളത്.
അടുത്ത കാലത്ത് തന്നെ ഐ.ആര്‍.ഡി.എ ഉപഭോക്തൃ താല്‍പ്പര്യം സംരക്ഷിക്കുന്നതിന്റെ ഭാഗമായി പുതിയ റെഗുലേഷനുകള്‍ കൊണ്ടുവരും. സെയ്‌ല്‍സ്, മാര്‍ക്കറ്റിംഗ്, അണ്ടര്‍ റൈറ്റിംഗ്, കസ്റ്റമര്‍ കെയര്‍, ക്ലെയിംസ് അഡ്‌മിനിസ്‌ട്രേഷന്‍ സര്‍വേ തുടങ്ങിയ മേഖലകളിലേക്ക് ക്വാളിഫൈഡ് ആയ പ്രൊഫഷണലുകളെ ആവശ്യമായി വരും. ലൈസന്‍ഷ്യേറ്റ് അസോസിയേറ്റ് ഫെല്ലോഷിപ്പ് പ്രോഗ്രാം ഇന്‍ഷുറന്‍സ് പ്രൊഫഷണലുകള്‍ക്ക് വളരാന്‍ അവസരമൊരുക്കുന്ന പ്രൊഗ്രാമാണ്. ലൈഫിലും ജനറല്‍ ഇന്‍ഷുറന്‍സിലും ഈ പ്രോഗ്രാം നടത്തുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് സന്ദര്‍ശിക്കുക: www.insuranceinstituteofindia.com ലോകം മുഴുവന്‍ അംഗീകരിക്കപ്പെട്ട പ്രോഗ്രാം കൂടിയാണിത്. 15,000 രൂപയില്‍ താഴെയേ ഫീസ് വരുന്നുള്ളു.
പൂനെയിലെ നാഷണല്‍ ഇന്‍ഷുറന്‍സ് അക്കാഡമിയില്‍ ഇന്‍ഷുറന്‍സില്‍ എം.ബി.എ ചെയ്യാം. 100 ശതമാനം പ്ലേസ്‌മെന്റാണ് സ്ഥാപനം വാഗ്‌ദാനം ചെയ്യുന്നത്. വിവരങ്ങള്‍ക്ക്: www.niapune.com
ചാര്‍ട്ടേര്‍ഡ് ഇന്‍ഷുറന്‍സ് ഇന്‍സ്റ്റിറ്റിയൂട്ടും ഈ രംഗത്ത് കോഴ്‌സ് നടത്തുന്നുണ്ട്. വിവരങ്ങള്‍ക്ക്: www.cii.co.uk ലൈഫ് ഇന്‍ഷുറന്‍സ് സെല്ലിംഗില്‍ പ്രാവീണ്യം നേടാന്‍ സി.എഫ്.പി (ചാര്‍ട്ടേഡ് ഫിനാന്‍ഷ്യല്‍ പ്ലാനര്‍) ചെയ്യുക. വിവരങ്ങള്‍ക്ക്: www.fpsbindia.org (സംശയങ്ങള്‍ക്ക്:www.greenpepper.in)
www.dhanammagazine.com/php/archives_guest_details.php |